Saturday, February 7, 2009

നായരമ്പലം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം

മധ്യ കേരളത്തിലെ അറിയപ്പെടുന്ന മഹാക്ഷേത്രങ്ങളില്‍ ഒന്നാണ് നായരമ്പലം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ വൈപ്പിന്‍ കറയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠടാകര്‍മം നടത്തിയത് തപോനിധിയും യോഗാചാര്യനുമായ കഞ്ചാവുസ്വാമികള്‍ എന്നറിയപ്പെട്ടിരുന്ന യോഗാനന്ദ പരമഹംസര്‍ ആണ്. പ്രതിഷ്ഠാകര്ത്താവു ക്ഷേത്രത്തില്‍ തന്നെ സമാധി ആയ അപൂര്‍വ സ്ഥല മഹിമയും ഈ ക്ഷേത്രതിനുണ്ട്. സ്വാമികളുടെ രണ്ടു സന്യസിവര്യരായ ശിഷ്യന്മാരും ഇവിടെത്തന്നെ സമാധി കൊള്ളുന്നു.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദ്ണ്ടായുധപാണിയായ ബാലമുരുകനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ കിരതമൂര്തിക്ഷേത്രവും ഉപദേവതകളായി ശ്രീ പാര്‍വ്വതി, ഗണപതി, ശ്രീ ധര്‍മ ശാസ്താവ്, ദക്ഷിണാമൂര്‍ത്തി, ശ്രീ ഭദ്രകാളി ക്ഷേത്രവും ശ്രീനാരായണ മണ്ഡപവും ഈ ക്ഷേത്രത്തിനു തേജ്ജസ്സു വര്‍ധിപ്പിക്കുന്നു.

No comments:

Search