Saturday, January 16, 2010

നായരമ്പലം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 2010

നായരമ്പലം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് 1185 മകരം പതിനൊന്നാം തിയതി (ജനുവരി ഇരുപത്തിനാല് ) കൊടിയേറ്റം. ജനുവരി പതിനേഴാം തിയതി ശനിയാഴ്ച ആണ് ഉത്സവം. ഉത്സവത്തിന്റെ വിശദമായ കാര്യപരിപാടികള്‍ താഴെചേര്‍ക്കുന്നു.

ഒന്നാം ദിവസം
| ജനുവരി 24 ഞായര്‍ രാവിലെ 5 നു
ഗണപതി ഹവനം. തുടര്‍ന്ന് ശുദ്ധി കലശം . മുളയിടല്‍
രാവിലെ 9-നും 9.40-നും മദ്ധ്യേ ഭരണി നക്ഷത്രത്തില്‍ കുംഭം രാശിയില്‍ അനിരുദ്ധന്‍ തന്ത്രി അവര്‍കളുടെ മുഖ്യ കാര്‍മ്മികത്വത്തില്‍
കൊടികയറ്റം

രാവിലെ 11-നു സഭ വക പറ
വൈകീട്ട് 6.30 നു
ദീപക്കാഴ്ച . ദീപാരാധന . പുഷ്പാഭിഷേകം
7 നു
സംഗീത സുധ | അവതരണം: ശ്രീ ബാലമുരുക സംഗീത വിദ്യാലയം
8.30 നു
നൃത്തനിത്യങ്ങള്‍ | അവതരണം: നൃത്തശ്രീ സ്കൂള്‍ ഓഫ് ഡാന്‍സ്, ഞാറക്കല്‍.

രണ്ടാം ദിവസം
| ജനുവരി 25 തിങ്കള്‍
വൈകീട്ട് 5.30 നു :
ഓട്ടന്‍ തുള്ളല്‍ | അവതരണം: കലാമണ്ഡലം ബി.സി. നാരായണന്‍ & പാര്‍ട്ടി
7.30 നു:
മിഴാവ് തായമ്പക | കലാമണ്ഡലം രാജീവും സംഘവും

മൂന്നാം ദിവസം | ജനുവരി 26 ചൊവ്വ
വൈകീട്ട് 5.30 നു : ഓട്ടന്‍ തുള്ളല്‍ | അവതരണം: കലാമണ്ഡലം ബി.സി. നാരായണന്‍ & പാര്‍ട്ടി
7.30 നു
മാനസജപ ലഹരി | അവതരണം: വടക്കുംനാഥന്‍ ഭജന സംഘം, തൃശൂര്‍

നാലാം ദിവസം | ജനുവരി 27 ബുധന്‍
വൈകീട്ട് 7.30 നു
സ്പെഷ്യല്‍ തായമ്പക | അവതരണം: കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍ & പാര്‍ട്ടി, വാദ്യ പ്രവീണ്‍

അഞ്ചാം ദിവസം | ജനുവരി 28 വ്യാഴം
വൈകീട്ട് 8.30 നു :
താലം വരവ് | വേല്‍മുരുക താല സംഘത്തിന്റെ ആഭിമുഖ്യത്തില്‍
വൈകീട്ട് 9.00 നു :
നാടകം - നേത്രാവതി എക്സ്പ്രസ്സ്‌ | അവതരണം: വസുന്ധര തൃശൂര്‍

ആറാം ദിവസം | ജനുവരി 29 വെള്ളി
വൈകീട്ട് 7 നു :
ശ്രീ ഷണ്മുഖആനന്ദ കാവടി സംഘം വക പറ
8 നു :
തായമ്പക | ശ്രീ നന്ദ കുമാര്‍ & പാര്‍ട്ടി
രാത്രി 10 നു
പള്ളിവേട്ടയും എഴുന്നുള്ളിപ്പും

ഏഴാം ദിവസം | ജനുവരി 30 ശനി
തൈപ്പൂയ മഹോത്സവം
ഉഷസ്സിനു: നവകലശാഭിശേകം
പുലര്‍ച്ചെ 6.15 നു
: 1001 കതിനയുടെ കൂട്ടവെടി
തുടര്‍ന്ന് :
അഭിഷേകം > ശ്രീ. സുബ്രഹ്മണ്യഅങ്കല്‍ വലിയ കാണിക്ക പ്രധാനം
രാവിലെ 8.30 നു - 9.00 :
പഞ്ചാമൃത് അഭിഷേകം
രാവിലെ 9 നു:
കാഴ്ച ശ്രീ ബലി
10.30 മുതല്‍
അഭിഷേകം തുടര്‍ച്ച
11.30 നു : ആനയൂട്ട്‌
കാവടി വരവ്
ഉച്ചക്ക് 12 നു : ശ്രീ സുബ്രഹ്മണ്യ കാവടി സംഘം വക
ഉച്ചക്ക് 12.30 നു ശ്രീ ശന്മുഖാനന്ദ കാവടി സംഘം വക

വൈകീട്ട് 4 നു : പകല്‍പ്പൂരം
നാദസ്വരം: ശ്രീ. ശ്രീകണ്ഠന്‍ & പാര്‍ട്ടി, ചെങ്ങന്നൂര്‍ | മേജര്‍ സെറ്റ് പഞ്ചവാദ്യം: പെരുവാരം ശ്രീ രാജന്‍ മാരാര്‍ & പാര്‍ട്ടി | മേജര്‍സെറ്റ് ചെണ്ട മേളം : കൊടകര ശ്രീ ചന്ദ്രന്‍ മാരാര്‍ & പാര്‍ട്ടി |
രാത്രി 8.30 നു :
ദീപാരാധന
തുടര്‍ന്ന്
വെടിക്കെട്ട്‌
രാത്രി 10 നു : ഗാനമേള | അവതരണം : പാല കമ്മ്യുനികെഷന്‍സ്, പാല
വെളുപ്പിന് 2.30 മുതല്‍ : ആറാട്ട്‌ | ശ്രീ ശങ്കര നാരായണ ക്ഷേത്ര കുളത്തില്‍
വെളുപ്പിന് 4 നു : മഹോത്സവവും എഴുന്നുള്ളിപ്പും
തുടര്‍ന്ന്: കൊടിയിറക്കല്‍
ഉഷസ്സിനു : മംഗള പൂജ

ശുഭം

Search