Tuesday, January 11, 2011

തൈപ്പൂയ മഹോത്സവം 2011

ജനുവരി 14 -നു രാവിലെ 9.30 നും 10 .30 നും ഇടയിലാണ് കൊച്ചമ്പലം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം കൊടിയേറുന്നത്. ശ്രീ അനിരുദ്ധന്‍ തന്ത്രികള്‍ ആയിരിക്കും മുഖ്യ കാര്‍മ്മികന്‍. ജനുവരി 16 നു വൈകീട്ട് 7.30 നു കുമാരി വൈക്കം വിജയലക്ഷ്മിയുടെ ഗായത്രീ വീണ സംഗീത നിശ, ജനുവരി 19 നു വൈകീട്ട് 8.00 മണിക്ക് തായമ്പക തുടങ്ങിയ പരിപാടികളാണ് പ്രധാന ആകര്‍ഷണം. ജനുവരി 20 നാണ് തൈപ്പൂയ മഹോത്സവം. കീഴില്ലം ഗോപാല കൃഷ്ണ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളവും പൂരത്തിന് മേളക്കൊഴുപ്പ് നല്‍കും. തൈപ്പൂയ മഹോത്സവത്തിന്റെ അന്ന് രാവിലെ 11.30 നു ആനയൂട്ട്‌ ഉണ്ടായിരിക്കും.കാവടി വരവ് 12.00 മണി മുതല്‍ ആരംഭിക്കും. 21 -നു പുലര്‍ച്ചെ ആറാട്ടോടു കൂടി ഉത്സവം സമാപിക്കും.


പുത്തന്കുളം അനന്ത പദ്മനാഭന്‍, ചിറക്കല്‍ മഹാദേവന്‍, വയലാശ്ശേരി അര്‍ജുനന്‍, തിരുമല ഗജേന്ദ്രന്‍, കാഞ്ഞിരക്കാട്ട് ശേഖരന്‍, ചെര്‍പ്പുളശേരി ശേഖരന്‍, ചെര്‍പ്പുളശേരി അയ്യപ്പന്‍ എന്നീ ആനകളെ ആയിരിക്കും പൂരത്തിന് എഴുന്നുള്ളിക്കുക. നിത്യ നിദാനം നില്‍ക്കുന്നത് തൊടുപുഴ രാമചന്ദ്രന്‍ എന്ന ആനയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-484-2493131 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Sunday, January 9, 2011

കൊച്ചമ്പലം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 2011

കൊച്ചമ്പലം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം അടുത്തു വരുന്നു. ഇക്കുറി ഏതായാലും ഉത്സവ ദിവസം ഞാന്‍ ലീവ് ആയിരിക്കും. കുഞ്ഞു മരിയയെ പൂക്കാവടിയും പൂരവും തായമ്പകയും ഒക്കെ കാണിക്കാന്‍ കൊണ്ട് പോകണം എന്ന് കരുതുന്നു. തൈപ്പൂയ മഹോത്സവത്തിന്റെ വിശദമായ കാര്യപരിപാടികള്‍ ഉടന്‍ തന്നെ ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുന്നുണ്ട്.

Search