പതിവിനു വിപരീതമായി ഇത്തവണ ആളുകള് ആനകളില് നിന്നു വ്യക്തമായ അകലം പാലിച്ചാണ് ഉള്സവത്തില് പങ്കു കൊണ്ടത്. പല അമ്പലങ്ങളിലും ഉള്സവങ്ങളില് ആന ഇടയല് പതിവായതിനാല് പലരിലും ആന ഒരു ഭീതി ആയിരിക്കുന്നു. കൂച്ചുവിലങ്ങു ഇട്ടാല് മാത്രമേ പലരും ആനയുടെ അടുത്തേയ്ക്ക് വരാന് ധൈര്യപ്പെടുന്നുള്ളൂ. ഇതു ഇത്തവണത്തെ പല ഉള്സവങ്ങളിലും കാണാന് കഴിഞ്ഞു. കഴിഞ്ഞ കൊല്ലം നായരമ്പലത്ത് ഭഗവതി ക്ഷേത്രത്തില് ആന വിരണ്ടതും ആന വിരണ്ടതിനു പുറമേ ആളുകള് ഇടഞ്ഞതും തുടര്ന്ന് പോലീസ് ലാത്തി വീശിയതും ഒന്നും ആരും മറന്നു കാണില്ല. അതിന് പുറമേ ഇന്നലെയാണ് എറണാകുളത്തെപ്പന് ക്ഷേത്രത്തില് ആന ഒരു സ്ത്രീയെ ചുഴറ്റി എറിഞ്ഞു കൊന്നത്.
ക്ഷേത്രകലകളില് ആളുകള്ക്ക് ഇടക്കാലത്തുണ്ടായ മടുപ്പ് മാറിയത് പോലെ തോന്നി. ഇന്നലെ ഓട്ടന് തുള്ളലില് പതിവിലേറെ കാഴ്ചക്കാര് ഉണ്ടായിരുന്നു. പലരും അത് വളരെയേറെ ആസ്വദിക്കുന്നുണ്ടായ്രുന്നു. കാവടിയാട്ടം കൂടുതല് ഹരം പകരുന്നതായിരുന്നു. കൂടുതല് പേരും കുടിച്ചു ലക്ക് കെട്ട് തുള്ളുകയായിരുന്നു എന്നതാണ് പക്ഷെ യഥാര്ത്ഥ്യം. ഇത്തവണത്തെ കാവടിയില് അര്ദ്ധ നാരീശ്വ്ര നൃത്തം ശ്രദ്ധേയമായി. ഏഴ് ആനകളെ എഴുന്നുള്ളിക്കുന്ന പൂരം ഇനി വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങും. അത് കഴിഞ്ഞതിനു ശേഷം ബാക്കി എഴുതാം.
No comments:
Post a Comment