Sunday, February 8, 2009

വെടിക്കെട്ട്.














വെടിക്കെട്ട്. അങ്ങനെ രണ്ടായിരത്തി ഒമ്പതിലെ ഉല്‍സവം ഏതാണ്ട് കഴിയുന്നു. ഇനി രണ്ടായിരത്തി പത്തില്‍ കാണാം. അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം?

വെടിക്കെട്ട്














വെടിക്കെട്ട്. അങ്ങനെ രണ്ടായിരത്തി ഒമ്പതിലെ ഉല്‍സവം ഏതാണ്ട് കഴിയുന്നു. ഇനി രണ്ടായിരത്തി പത്തില്‍ കാണാം. അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം?

കിരാത മൂര്‍ത്തിയുടെ ഉപക്ഷേത്രം

ഉല്സവത്തിന്ടെ പല പല ദൃശ്യങ്ങള്‍



കിരാത മൂര്‍ത്തിയുടെ തിടമ്പ് എഴുന്നുള്ളിക്കുന്നു

Tourist takes photo














A tourist takes photo of the elephants. She was the centre of attraction in the early hours of pooram.

ഇക്കുറി അഞ്ചു മണിക്കാണ് പൂരം തുടങ്ങിയത്. കോടതിയുടെ strict ആയ നിര്ദ്ദേശം ഉള്ളതിനാല്‍ ആനകളെ ഒന്നിനെയും വെയിലില്‍ നിര്‍ത്താന്‍ പാടില്ല

ഭഗവാന്റെ തിടമ്പ് വഹിച്ച ആന.


ഭഗവാന്റെ തിടമ്പ് വഹിച്ച ആന. പേരു ബാസ്റിന്‍ വിനായകന്‍ എന്നോ മറ്റോ

Drunken mahout!


പാപ്പാന്‍ ഫിറ്റാ! പുള്ളിക്ക് ശരിക്കും ഇരിക്കാന്‍ തന്നെ പറ്റുന്നില്ല. ഒരു സിഗരറ്റും പിടിപ്പിച്ചുകൊണ്ടാണ് ഇഷ്ടന്‍ ആനയെ കൊണ്ടു വന്നത്!

Thaippooyam photographs.

പൂരത്തിന് ഒരുക്കുവനായി ആനയെ കുളിപ്പിക്കുന്നു. എഴുന്നുള്ളിപ്പിനു മുമ്പുള്ള ദൃശ്യങ്ങള്‍ .

തൈപ്പൂയം 2009

പതിവിനു വിപരീതമായി ഇത്തവണ ആളുകള് ആനകളില് നിന്നു വ്യക്തമായ അകലം പാലിച്ചാണ് ഉള്സവത്തില് പങ്കു കൊണ്ടത്. പല അമ്പലങ്ങളിലും ഉള്സവങ്ങളില് ആന ഇടയല് പതിവായതിനാല് പലരിലും ആന ഒരു ഭീതി ആയിരിക്കുന്നു. കൂച്ചുവിലങ്ങു ഇട്ടാല് മാത്രമേ പലരും ആനയുടെ അടുത്തേയ്ക്ക് വരാന് ധൈര്യപ്പെടുന്നുള്ളൂ. ഇതു ഇത്തവണത്തെ പല ഉള്സവങ്ങളിലും കാണാന് കഴിഞ്ഞു. കഴിഞ്ഞ കൊല്ലം നായരമ്പലത്ത് ഭഗവതി ക്ഷേത്രത്തില് ആന വിരണ്ടതും ആന വിരണ്ടതിനു പുറമേ ആളുകള് ഇടഞ്ഞതും തുടര്ന്ന് പോലീസ് ലാത്തി വീശിയതും ഒന്നും ആരും മറന്നു കാണില്ല. അതിന് പുറമേ ഇന്നലെയാണ് എറണാകുളത്തെപ്പന് ക്ഷേത്രത്തില് ആന ഒരു സ്ത്രീയെ ചുഴറ്റി എറിഞ്ഞു കൊന്നത്.
ക്ഷേത്രകലകളില് ആളുകള്ക്ക് ഇടക്കാലത്തുണ്ടായ മടുപ്പ് മാറിയത് പോലെ തോന്നി. ഇന്നലെ ഓട്ടന് തുള്ളലില് പതിവിലേറെ കാഴ്ചക്കാര് ഉണ്ടായിരുന്നു. പലരും അത് വളരെയേറെ ആസ്വദിക്കുന്നുണ്ടായ്രുന്നു. കാവടിയാട്ടം കൂടുതല് ഹരം പകരുന്നതായിരുന്നു. കൂടുതല് പേരും കുടിച്ചു ലക്ക് കെട്ട് തുള്ളുകയായിരുന്നു എന്നതാണ് പക്ഷെ യഥാര്ത്ഥ്യം. ഇത്തവണത്തെ കാവടിയില് അര്ദ്ധ നാരീശ്വ്ര നൃത്തം ശ്രദ്ധേയമായി. ഏഴ് ആനകളെ എഴുന്നുള്ളിക്കുന്ന പൂരം ഇനി വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങും. അത് കഴിഞ്ഞതിനു ശേഷം ബാക്കി എഴുതാം.

Saturday, February 7, 2009

സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തൈപ്പൂയ മഹോല്‍സവം

നായരമ്പലം ശ്രീ സുബ്രഹ്മണ്യ വിലാസം സഭ വക ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോല്‍സവം ൧൧൮൪ മകരം ൨൦ (2009 ഫെബ്രുവരി 2) നു കൊടിയേറി. മകരം ൨൬ ( ഫെബ്രുവരി 8 ഞായറാഴ്ചയാണ് ഉല്‍സവം.

നായരമ്പലം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം

മധ്യ കേരളത്തിലെ അറിയപ്പെടുന്ന മഹാക്ഷേത്രങ്ങളില്‍ ഒന്നാണ് നായരമ്പലം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ വൈപ്പിന്‍ കറയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠടാകര്‍മം നടത്തിയത് തപോനിധിയും യോഗാചാര്യനുമായ കഞ്ചാവുസ്വാമികള്‍ എന്നറിയപ്പെട്ടിരുന്ന യോഗാനന്ദ പരമഹംസര്‍ ആണ്. പ്രതിഷ്ഠാകര്ത്താവു ക്ഷേത്രത്തില്‍ തന്നെ സമാധി ആയ അപൂര്‍വ സ്ഥല മഹിമയും ഈ ക്ഷേത്രതിനുണ്ട്. സ്വാമികളുടെ രണ്ടു സന്യസിവര്യരായ ശിഷ്യന്മാരും ഇവിടെത്തന്നെ സമാധി കൊള്ളുന്നു.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദ്ണ്ടായുധപാണിയായ ബാലമുരുകനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ കിരതമൂര്തിക്ഷേത്രവും ഉപദേവതകളായി ശ്രീ പാര്‍വ്വതി, ഗണപതി, ശ്രീ ധര്‍മ ശാസ്താവ്, ദക്ഷിണാമൂര്‍ത്തി, ശ്രീ ഭദ്രകാളി ക്ഷേത്രവും ശ്രീനാരായണ മണ്ഡപവും ഈ ക്ഷേത്രത്തിനു തേജ്ജസ്സു വര്‍ധിപ്പിക്കുന്നു.

Search