Wednesday, January 30, 2013

കൊടിയേറിയതും ഇറങ്ങിയതും അറിഞ്ഞതേയില്ല; ഉത്സവം തുടങ്ങി, കഴിഞ്ഞു

 കൊച്ചമ്പലത്തിലെ ഉത്സവത്തിന്‌ കൊടിയേറിയതും ഇറങ്ങിയതും അറിഞ്ഞതേയില്ല. തുടങ്ങി, കഴിഞ്ഞു. എത്ര പെട്ടെന്നാ കാര്യങ്ങള്‍ കഴിഞ്ഞത്. ഇത്തവണ തൈപ്പൂയം നേരത്തെ ആയിരുന്നു. എല്ലാം ശാന്തവും സുന്ദരവുമായി കഴിഞ്ഞു. കഴിഞ്ഞ തവണ തൈപ്പൂയ മഹോത്സവത്തിന് ഇവിടെ കോലം കെട്ടിയ ഗജവീരന്‍ തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്‍ വിരണ്ടു ഇത്തവണ തൈപ്പൂയത്തിനു പെരുമ്പാവൂര് ഒരു ക്ഷേത്രത്തില്‍ മൂന്നു സ്ത്രീകളെ കൊന്നു. ഇവിടെ  എല്ലാം ശാന്തവും സുന്ദരവുമായി കഴിഞ്ഞു. ദൈവത്തിനു ഒരായിരം നന്ദി. ഒരു ഉത്സവം തുടങ്ങി തീരുന്നത് വരെ നടത്തിപ്പുകാരുടെ ഉള്ളില്‍ തീ ആയിരിക്കും. ഒരു കുഞ്ഞാന ഇടഞ്ഞാല്‍ തീരാവുന്നതെയുള്ളൂ ഒരു ഉത്സവത്തിന്റെ ബാലന്‍സ്. അത് തെറ്റിയാല്‍ തീര്‍ന്നു. എന്നും എക്കാലവും എല്ലാ ഉത്സവങ്ങളും ശാന്തമായി പര്യവസാനിക്കണേ എന്ന് മാത്രം പ്രാര്‍ത്ഥന
താഴെ കാണുന്ന ഒന്ന് രണ്ടു ചിത്രങ്ങളും വീഡിയോയും മാത്രമാണ്  ആകെ എടുത്തത്‌.

കാവടി

കാവടി





സജി മോഹന്‍ എടുത്തു ഫേസ് ബുക്കില്‍ ചേര്‍ത്ത ചില ചിത്രങ്ങളുടെ ലിങ്ക് കൂടി ഇവിടെ.


No comments:

Search