Monday, January 2, 2012

കൊച്ചമ്പലം ഉത്സവ ലഹരിയിലേക്ക്

നായരമ്പലം ശ്രീ സുബ്രഹ്മണ്യ വിലാസം സഭ വക ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്  ഫെബ്രുവരി ഒന്നാം തിയതി ബുധനാഴ്ച കൊടികയറുന്നു. ഫെബ്രുവരി എഴാം തിയതിയാണ് കാവടിയും പകല്‍പ്പൂരവുമൊക്കെയായി ഉത്സവം ആഘോഷമായി സമാപിക്കുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ചെര്‍പ്ലാശ്ശേരി അനന്ത പദ്മനാഭന്‍, തിരുവാനിക്കാവ് രാജഗോപാല്‍, വയലാശ്ശേരി അര്‍ജ്ജുനന്‍, നായരമ്പലം രാജശേഖരന്‍, പ്ലത്തോട്ടം ബാബു, പാഴൂര്‍ ഗോപാലന്‍ എന്നിങ്ങനെ ഏഴു ആനകളായിരിക്കും പകല്‍പ്പൂരത്തിനു അണിനിരക്കുന്നത്. രാവിലെ 11.15 നും 11.45 നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് കൊടികയറ്റം. തുടര്‍ന്നുള്ള പരിപാടികള്‍ ഒറ്റ നോട്ടത്തില്‍.

1.2.2012
പാഠകം - വൈകീട്ട് 5.30
കുട്ടികളുടെ ഭക്തിഗാനമേള ( കരോക്കെ )  - വൈകീട്ട് 7. 30നു

2.2.2012
ഓട്ടന്‍ തുള്ളല്‍ - വൈകീട്ട്  5.30നു
നാടന്‍ പാട്ട് - വൈകീട്ട്  7.30നു

3.2.2012
ഓട്ടന്‍ തുള്ളല്‍ - വൈകീട്ട് 5.30നു

4.2.2012
മാനസ ജപലഹരി - വൈകീട്ട്  7.30നു

5.2.2012
ഗായത്രീവീണ സംഗീത നിശ - വൈകീട്ട്  7.30നു

6.2.2012
തായമ്പക -  രാത്രി  8.00നു
പള്ളിവേട്ടയും എഴുന്നുള്ളിപ്പും - രാത്രി  10നു

7.2.2012
നവകലാശാഭിഷേകം - ഉഷസ്സിന്
കാഴ്ച ശ്രീബലി - രാവിലെ  9.00നു
ആനയൂട്ട്‌ - രാവിലെ 11.30നു
കാവടി വരവ് - ഉച്ചയ്ക്ക് 12.00നു
പകല്‍പ്പൂരം - - വൈകീട്ട്  4.00നു
ഗാനമേള - വൈകീട്ട്  10.00നു
ആറാട്ട്‌ - വെളുപ്പിന്  2.30നു
എഴുന്നുള്ളിപ്പ് - വെളുപ്പിന് 4.00നു

8.2.2012
ആറാട്ട്‌ - വെളുപ്പിന്  2.30നു
എഴുന്നുള്ളിപ്പ് - വെളുപ്പിന് 4.00നു

No comments:

Search